കാസർകോട് വീണ്ടും മയക്കുമരുന്ന് കടത്ത്; എം.ഡി.എം.എ യുമായി രണ്ടുപേർ അറസ്റ്റിൽ
കാസർകോട്:പാർസൽ സർവ്വീസിന്റെ മറവിൽ എംഡിഎം.എ കടത്തുകയായിരുന്ന രണ്ടുപേർ അറസ്റ്റിൽ. കുഡ്ലും നീർച്ചാലിലെ അമാൻ സജാദ് (20),അടുക്കത്തുബയലിലെ കെ.എം.അമീർ (34) എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ബസ്സ്റ്റാന്റിനു സമീപത്തു വച്ച് ബൈക്ക് തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി രണ്ടുപേരെയും പിടികൂടിയത്. പ്രതികളിൽ നിന്നു 12.53 ഗ്രാം എം.ഡി.എം.എയും കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.
പ്രിവന്റീവ് ഓഫീസർമാരായ കെ.വി. മുരളി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.നൗഷാദ്, കെ.ആർ.പ്രജിത്ത്, എ.കെ. നസറുദ്ദീൻ, സോനു സെബാസ്റ്റ്യൻ, ഡ്രൈവർ പി.എ.ക്രിസ്റ്റീൻ എന്നിവരും ഉണ്ടായിരുന്നു.