രണ്ടുമാസം ഗർഭിണിയായ യുവതി ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ മരിച്ചു
കാസർകോട്: രണ്ടുമാസം ഗർഭിണിയായ യുവതി മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേ മരണപ്പെട്ടു. കാലച്ചാനടുക്കം സ്വദേശി സിദ്ദീഖിന്റെ ഭാര്യ ഫൗസിയ (35)ആണ് മരിച്ചത്. രണ്ടുമാസം ഗർഭിണിയായ ഫൗസിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ വയറുവേദനയും ശ്വാസംമുട്ടലും ഗുരുതരമായതിനെതുടർന്നാണ് മംഗളൂരുവിലേയ്ക്ക് കൊണ്ടുപോയത്. ഉപ്പളയിലെത്തിയപ്പോൾ സ്ഥിതി വഷളായി. തുടർന്ന് മംഗൽപ്പാടി താലൂക്കാശുപത്രിയിലേയ്ക്ക് എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. ഹമീദിന്റെയും ഖദീജയുടെയും മകളാണ്. ഏക മകൻ റഹ്നാൻ. സഹോദരങ്ങൾ: നസീർ, മുഹമ്മദ്. റുഖിയ, സമീറ.