മദീനയില്‍ പുതിയ ഗവര്‍ണര്‍ ചുമതലയേറ്റു
മദീന: പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കാൻ അമീര്‍ സല്മാൻ ബിൻ സുല്‍ത്താൻ മദീനയിലെത്തി. അമീര്‍ മുഹമ്മദ് ബിൻ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുതിയ ഗവര്‍ണറെ സല്മാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായ അമീര്‍ ഫൈസല്‍ ബിൻ സല്മാൻ സ്വീകരിച്ചു.
മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിൻ ഖാലിദ് അല്‍ ഫൈസല്‍ സ്വീകരിച്ചു. സിവിലിയൻ, മിലിട്ടറി മേഖലയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ശേഷം മേഖല ഗവര്‍ണര്‍ മസ്ജിദുന്നബവി സന്ദര്‍ശിക്കുകയും റൗദയില്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു. മസ്ജിദുന്നബിയിലെത്തിയ ഗവര്‍ണറെ ഇരുഹറം മതകാര്യ തലവൻ ഡോ. അബ്ദുറഹ്മാൻ അല്‍സുദൈസ്, മസ്ജിദുന്നബവി മതകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അഹമ്മദ് അല്‍ഖുദൈരി, ഇമാമുമാരും പ്രവാചക പള്ളിയിലെ പ്രബോധകരും നിരവധി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.