തോക്കും കത്തിയുമായി സ്കൂളിലെത്തി;കര്‍ണാടകയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥി കസ്റ്റഡിയില്‍
ബെംഗളൂരു: മുതിര്‍ന്ന ക്ലാസിലെ വിദ്യാര്‍ഥിയെ നേരിടാന്‍ തോക്കും കത്തിയുമായി സ്കൂളിലെത്തിയ ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രായ്ചൂരിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിയാണ് പിടിയിലായത്.
സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ രായ്ചൂരു വെസ്റ്റ് പോലീസ് തോക്കും കത്തിയും പിടിച്ചെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.