ജപ്പാനിൽ വൻ ഭൂചലനം;തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്
മധ്യ ജപ്പാനിൽ വൻ ഭൂകമ്പം. ഭൂചലനം റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇഷികാവയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം. തിങ്കളാഴ്ച പുലവർച്ചേയാണ് സംഭവം. 5 മീറ്റർ വരെ തിരമാലകൾ പ്രവചിച്ചിരിക്കുന്നതിനാൽ ഇഷികാവ, നിഗറ്റ, ടോയാമ, യമഗത തീരപ്രദേശങ്ങളിലെ ജനങ്ങൾ തീരം വിട്ടുപോകാൻ അഭ്യർഥിച്ചു. ഭൂചലനത്തെ തുടർന്ന് ഹൊകുരികു ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ നടത്തുന്നുണ്ട്.