പട്ന :ബിഹാറിലെ ബെഗുസറായിയില്‍ സി.പി.ഐ.എം നേതാവ് രാജീവ് ചൗധരിയെ അക്രമികള്‍ കൊലപ്പെടുത്തി. അഞ്ച് വര്‍ഷം മുമ്പ് ഗ്രാമത്തില്‍ ഒരു കര്‍ഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്സാക്ഷി കൂടിയായ വ്യക്തിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്.
ഈ കേസില്‍ ചൗധരി സാക്ഷി പറയാതിരിക്കാനും ജാതീയ വിവേചനങ്ങള്‍ക്കെതിരായ സമരങ്ങള്‍ അവസാനിപ്പിക്കാനും വേണ്ടിയാണ് ഇപ്പോള്‍ സഖാവിനെ കൊലപ്പെടുത്തിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ‘സവര്‍ണജാതി’യില്‍ പെട്ട ആളായിട്ടും രാജീവ് ചൗധരി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സവര്‍ണവിഭാഗത്തില്‍ തന്നെയുള്ളവര്‍ക്ക് അലോസരമുണ്ടാക്കിയിരുന്നു.
ഫെബ്രുവരി 18-നാണ് ക്രിമിനലുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. സഖാവിന്റെ കൊലപാതകികളെ കാലതാമസമില്ലാതെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സഖാവ് ആവധേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി രാജീവ് ചൗധരിക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു