സൗദിയില്‍ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്കിരയായി മംഗളൂരു സ്വദേശി
റിയാദ്: കൊലപാതകക്കേസില്‍ സൗദിയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കര്‍ണാടക മംഗളൂരു സ്വദേശി സമദ് സ്വാലിഹ് ഹസന്റെ ശിക്ഷാ നടപ്പാക്കിയതായി ദമാം ജയില്‍ അതികൃതര്‍ അറിയിച്ചു. 11 വര്‍ഷം മുമ്പാണ് കേസില്‍ സമദ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചയോടെയാണ് ശിക്ഷ നടപ്പാക്കിയത്. ഹൗസ് ഡ്രൈവറായി എത്തിയ സമദ് 11 വര്‍ഷം മുമ്പാണ് പൊലീസ് പിടിയിലായത്. മോഷണത്തിനിടെ എതിര്‍ത്തയാളെ കൊലപ്പെടുത്തിയെന്നാണ് കേസ്.