ചെന്നൈ: തമിഴ് നടന് വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്കി പിതാവ് എസ്.എ ചന്ദ്രശേഖര്‍. അതേസമയം കമല്‍ഹാസന്റെയും, രജനികാന്തിന്റെയും രാഷ്ട്രീയ പ്രവേശത്തെ പിന്തുണച്ചതില്‍ താനിപ്പോള്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. രജനികാന്ത് തമിഴ് ജനതയെ പറ്റിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. മിഴര് വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു. ചിലര്‍ വിജയ്ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താനാണ് ശ്രമിക്കുന്നത്, എന്നാല്‍ അതിനനുസരിച്ച് വിജയ് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തുണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെതിരെയും ചന്ദ്രശേഖര്‍ പ്രതികരിച്ചു. ഞങ്ങള്‍ കഠിനാധ്വാനം ചെയ്താണ് പണം സമ്ബാദിക്കുന്നത്, കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ യാതൊരുവിധ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.