ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചു
കാസർകോട്: കെട്ടിടത്തിന്റെ ടെറസിൽ കയറി മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ ചെങ്കൽ ക്വാറി തൊഴിലാളി താഴെ വീണു മരിച്ചു. സീതാംഗോളിയിലെ ഒരു കെട്ടിടത്തിലെ താമസക്കാരനും ആസാം സ്വദേശിയുമായ ഗറംഷാ ബസ്മതാ (24)ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. മാസങ്ങളായി സീതാംഗോളിയിൽ താമസിച്ച് ഒരു ചെങ്കൽ ക്വാറിയിൽ ജോലി ചെയ്തു വരികയായിരുന്നു ഗറംഷ. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആസാമിൽ നിന്നു ബന്ധുക്കൾ എത്തിയശേഷം സംസ്ക്കാരം സംബന്ധിച്ച തീരുമാനത്തിലെത്തുകയുള്ളൂവെന്ന് കുമ്പള പൊലീസ് പറഞ്ഞു.
ജിജോഗുഡിയാണ് ഗറംഷായുടെ ഭാര്യ. മൂന്നു വയസുള്ള ഒരു മകളുണ്ട്.