വൈഗ കൊലക്കേസ്, പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കോടതി
കൊച്ചി: പത്തുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കോടതി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയുടേതാണ് വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാവിധിയിൽ വാദം ഉച്ചയ്ക്ക് ശേഷം ആരംഭിക്കും.
2021 മാർച്ച് 22നാണ് വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയെന്നാണ് കേസ്. കടബാദ്ധ്യതകളിൽ നിന്നു രക്ഷപ്പെടാൻ കൊലപാതകം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ഡിസംബർ അഞ്ചിന് ആരംഭിച്ച വിചാരണയ്ക്കിടെ 78 സാക്ഷികളെ വിസ്തരിച്ചു.