അടിമാലി: കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. വടക്കാഞ്ചേരിയില്‍നിന്ന് അടിമാലി പോലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്.അടിമാലി മുത്താരംകുന്ന് സ്വദേശി രഞ്ജിലിയാണ് അറസ്റ്റിലായത്.
ഈ മാസം 15 നായിരുന്നു സംഭവം. വൈകിട്ട് ആറുമണിയോടെ നാലും ആറും വയസുള്ള കുട്ടികളെ വീടിനുള്ളില്‍ ഉറക്കിക്കിടത്തിയശേഷം നേരത്തെ പറഞ്ഞതനുസരിച്ചു വീടിനു സമീപം കാത്തുനിന്ന കാമുകനായ പാലക്കാട് വടക്കാഞ്ചേരി സ്വദേശി ദീപുവിനോടൊപ്പം നാടുവിടുകയായിരുന്നു യുവതി. സംഭവസമയം ഭര്‍ത്താവ് ജോലിക്കു പോയിരിക്കുകയായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു രഞ്ജിലി. അവിടെവച്ചാണ് ദീപുവിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും.
യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവും ബന്ധുക്കളും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. വ്യാഴാഴ്ച വടക്കാഞ്ചേരി ചള്ളിപ്പറമ്ബ് ഭാഗത്തു ദീപുവിന്റെ വീട്ടില്‍നിന്ന് എസ്.ഐ: സി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ അറസ്റ്റ് ചെയ്തു. ദീപുവിനേയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു വിയ്യൂര്‍ ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്ത്, നിഷ പി. മങ്ങാട്ട്, നീല്‍ ക്രിസ്റ്റി, എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.