സ്വർണ്ണ വില വീണ്ടും ഉയർന്നു;പവന് 46,720 രൂപയായി
തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് മുന്നേറ്റം. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 46,720 രൂപയായി.ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 5840 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസം നാലിന് 47,000 കടന്ന് സ്വർണവില സർവകാല റെക്കോർഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം സ്വർണവില തുടർച്ചയായി താഴുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.
13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ ശേഷം തൊട്ടടുത്ത ദിവസം ഒറ്റയടിക്ക് ഉയർന്നത് 800 രൂപയാണ്. 15ന് വീണ്ടും വർധിച്ച ശേഷം 360 രൂപ താഴ്ന്ന സ്വർണവില 18 മുതൽ വീണ്ടും ഉയരുന്നതാണ് ദൃശ്യമായത്.