കയ്യാങ്കളിക്കിടയിൽ പരിക്കേറ്റ യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
കാസർകോട്: സൈക്കിൽ യജ്ഞ സ്ഥലത്തുണ്ടായ കയ്യാങ്കളിയിൽ പരിക്കേറ്റ യുവാവിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ, പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ജനാർദ്ദനൻ-ചന്ദ്രിക ദമ്പതികളുടെ മകൻ അഭിജിത്ത് (24)ആണ് മരണപ്പെട്ടത്. കൊയോങ്കരയിൽ ഇന്നലെ രാത്രി നടന്ന സൈക്കിൾ യജ്ഞ സ്ഥലത്തുണ്ടായ കയ്യാങ്കളിക്കിടയിൽ അഭിജിത്തിനു പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലെത്തിയിരുന്നു. പിന്നീട് കാണാതായി.ഇതിനിടയിലാണ് തൃക്കരിപ്പൂർ കാരോളം എന്ന സ്ഥലത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.വിവരമറിഞ്ഞ് ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.