കാണാതായ പെൺകട്ടി ജീപ്പ് തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: വീട്ടിൽ നിന്നും കാണാതായ പെൺകട്ടി ജീപ്പ് തട്ടി മരിച്ച നിലയിൽ. കൊടക്കാട്
വെളളച്ചാൽ ശാന്തി നിലയത്തിൽ സുരേഷിന്റെയും ചിത്രയുടെയും മകൾ ആദിയ സുരേഷ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചിൽ നടത്തിവരുന്നതിനിടയിലുണ് പാലക്കുന്ന് ദേശീയ പാതയിൽ ജീപ്പ് തട്ടി പരിക്കേറ്റ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലുള്ളതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. നില ഗുരുതരമായതിനാൽ അപ്പോൾ തന്നെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ രാത്രിയോടെ മരണപെടുകയായിരുന്നു.