എംഡിഎംഎയുമായി മലയാളികളടക്കം മൂന്നുപേർ മംഗളൂരുവിൽ പിടിയിൽ
മംഗളൂരു: വിൽപനക്കായി എത്തിച്ച എംഡിഎംഎ മയക്കുമരുന്നുമായി മലയാളികളടക്കം മൂന്നുപേർ മംഗളൂരുവിൽ പിടിയിൽ. മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി മനു എന്ന അന്നപ്പസ്വാമി (23), മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ജുനൈദ്(29), കർണാടക കുളായിയിൽ താമസിക്കുന്ന ആകാശ (24) എന്നിവരാണ് അറസ്റ്റിലായത്.
ബജ്പെ പൊലീസ് സ്റ്റേഷനിലെ പിഎസ്ഐ ഗുരപ്പ കാന്തിയും സംഘവും നടത്തിയ പതിവ് വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. സംഘത്തിൽ നിന്ന് 30,000 രൂപ വിലവരുന്ന 6.27 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സഞ്ചരിച്ച ബൈക്കുകളും കസ്റ്റഡിയിലെടുത്തു. നഗരത്തിൽ വിൽക്കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.