യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം; വനിതാ നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ചുകീറി പൊലീസ്, തെരുവ് യുദ്ധം
തിരുവനന്തപുരം: സെക്രട്ടറിയിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. രാഹുൽ മാങ്കുട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങൾ സംഘർഷത്തിൽ കീറി. പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി.
കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനത്തിന്റെ ചില്ല് പ്രവർത്തകർ അടിച്ചുതകർത്തു. ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ ചെരിപ്പറും കല്ലേറും നടത്തി. സ്ഥലത്ത് വലിയ സംഘർഷ അവസ്ഥയാണ് നിലനിൽക്കുന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാക്കുന്നില്ല.