കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി;കടത്തിയത് ഇലക്ട്രോണിക് സാധനങ്ങളുടെ ബാറ്ററിയെന്ന വ്യാജേന;ഒരാൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. ദമാമിൽ നിന്നുള്ള
വിമാനത്തിൽ എത്തിയ കോഴിക്കോട് വിമാനത്താവളത്ത് സമീപത്തെ സിദ്ദീഖ് വിളക്കത്ത് പള്ളിയാളിൽ (42) എന്ന യാത്രക്കാരന്റെ രണ്ട് ചെക്ക്-ഇൻ ബാഗുകളിൽ നിന്ന് ആണ് സ്വർണ്ണം പിടികൂടിയത്. റീ-എക്സ്റേയിലെ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, ബാഗേജുകൾ തുറന്ന് പരിശോധിച്ചപ്പോൾ ഒരു കൊതുക് ബാറ്റ്, പോർട്ടബിൾ വാട്ടർ ഡിസ്പെൻസർ, ഓറൽ ഇറിഗേറ്റർ. രണ്ട് സോളാർ സെൻസർ ലൈറ്റുകൾ എന്നിവയുടെ ബാറ്ററി കെയ്സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 399 ഗ്രാം തൂക്കം വരുന്ന 5 സ്വർണ്ണ ഫോയിലുകൾ കണ്ടെടുത്തു. പിടിച്ചെടുത്ത സ്വർണ്ണത്തിന് 25 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.പ്രതിക്കെതിരെ കേസ്സെടുത്തു.