ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു
കണ്ണൂർ: ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു. കണ്ണൂർ ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥനായ മാഹി പുല്ലമ്പിൽ റോഡിലെ ശ്രീലേഷാണ് (31) മരണപ്പെട്ടത്. ദേശീയപാതയിൽ എടക്കാട് പൊലീസ് സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഹരിറാം ലിമിറ്റഡ് സ്റ്റോപ്പ് ബസ് എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്ക് പൂർണമായും തകർന്നു. അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു. പുല്ലമ്പിലിലെ എം.പത്മനാഭന്റെയും പി.തങ്കമണിയുടെയും മകനാണ്. ഭാര്യ: അതുല്യ.