പാലക്കാട് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു,രണ്ട് ലോറികൾ മറിഞ്ഞു, കരിങ്കല്ലുകൾ റോഡിലേക്ക് പതിച്ചു; റോഡിൽ ഗതാഗത സ്തംഭനം
പാലക്കാട്: പാലക്കാട് കൊപ്പത്ത് മൂന്ന് ലോറികള്‍ കൂട്ടിയിടിച്ച് അപകടം.കൊപ്പം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾ മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന കരിങ്കല്ല് പാതയിലേക്ക് പതിച്ചു. സംഭവത്തെതുടര്‍ന്ന് പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്ന് കൊപ്പം എസ് ഐ പറഞ്ഞു. മൂന്നു ലോറികളും കൂട്ടിയിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ലോറി ഡ്രൈവര്‍മാരില്‍നിന്ന് ഉള്‍പ്പെടെ വിവരം ശേഖരിക്കുകയാണെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.