സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
കാസർകോട്: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ എക്സൈസ് ഓഫീസിനു സമീപത്ത് താമസിക്കുന്ന വിനോദിനിയുടെ മകൻ രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് ജില്ലാ ആശുപത്രിക്കു സമീപത്താണ് അപകടത്തിൽപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ രാഹുൽ ഇന്നു രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. പരേതനായ തമ്പാൻ ആണ് പിതാവ്. സഹോദരൻ പ്രഫുൽ വർഷങ്ങൾക്ക് മുമ്പ് ജില്ലാ ആശുപത്രിക്കു മുന്നിൽ കുഴൽ കിണറിൽ വീണു മരിച്ചിരുന്നു. കേരളമൊന്നടങ്കം ശ്രദ്ധിച്ച രക്ഷാ പ്രവർത്തനമായിരുന്നു അന്നു നടന്നത്. എന്നിട്ടും പ്രഫുലിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റൊരു സഹോദരൻ വിശാൽ. രാഹുലിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.