അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം സ്വർണ്ണംപിടികൂടി
കോഴിക്കോട്: അടിവസ്ത്രത്തിലും സോക്സിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണ്ണ മിശ്രിതം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. അബുദാബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ കുറ്റ്യാടി പാലേരി ടൗണിലെ അയ്യപ്പന്റവിട റംഷാദ് (32) നെ കസ്റ്റംസ് പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അടിവസ്ത്രം, സോക്സ് എന്നിവയിൽ ഒളിപ്പിച്ച 1475 ഗ്രാം സ്വർണ്ണ സംയുക്തം കണ്ടെടുത്തത്. മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തതിന് ശേഷമുള്ള ഏകദേശം 1253 ഗ്രാം സ്വർണ്ണം ഉണ്ടാകുമെന്നു 77 ലക്ഷം രൂപയിലധികം വിപണി മൂല്യം വരുമെന്നും കസ്റ്റംസ് അറിയിച്ചു.