അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്ന പത്തു വയസുകാരൻ മരിച്ചു
തളങ്കര:അസുഖത്തെ തുടർന്ന് 10 വയസുകാരൻ മരിച്ചു. തളങ്കര പള്ളിക്കാലിലെ ഫൈസൽ മഹ്മൂദ് – ഫാത്വിമത് റസീന ദമ്പതികളുടെ മകൻ ഫായിഖ് മഹ്മൂദ് ആണ് മരിച്ചത്.
അസുഖബാധിതനായതിനെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങൾ: സാറ, സഹ്റ. മൃതദേഹം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.