മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം;കാസർകോട് കരിച്ചേരിയിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കരിച്ചേരിയിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമംകുണ്ട്, കല്ല് വെട്ട് കുഴിക്ക് സമീപത്താണ് ഇരുപതു ദിവസത്തോളം പഴക്കമുള്ളതാണ് മൃതദേഹം കണ്ടെത്തിയത്. കറുപ്പും, വെളുപ്പും കലർന്ന നീട്ടി വളർത്തിയ മുടി. നരച്ച താടി, സ്ലീപോൺസ് ചെരുപ്പ് എന്നിവ ധരിച്ചിട്ടുണ്ട്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8075014792 എന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്ന് ബേക്കൽ പൊലീസ് അറിയിച്ചു.