മസ്ക്കറ്റ്: ഒമാനില്‍ 282 തടവുകാര്‍ക്ക് മാപ്പുനല്കി പുതിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരെക് അല്‍ സഈദ് ഉത്തരവ് പുറപ്പെടുവിച്ചു. മാപ്പുനല്കിയ തടവുകാരില്‍ 123 പേര് വിദേശികളാണ്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഒഎന്‍എ അറിയിച്ചതാണ് ഇക്കാ്യം. ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും.മുന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മരണത്തില്‍ ഒമാന്‍ 40 ദിവസത്തെ ദു:ഖാചരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് രാജകീയ നടപടി.
ഒമാനില്‍ കൂടുതല്‍ വികസനം നടപ്പാക്കാനും എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം നിലനിര്‍ത്താനുമുള്ള ഖബൂസിന്റെ പാരമ്പര്യത്തെ വളര്‍ത്തിയെടുക്കുമെന്ന് പുതിയ സുല്‍ത്താന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാധാനപരമായ സഹവര്‍ത്തിത്വവും മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതുമായ ഖാബൂസിന്റെ വിദേശനയം പിന്തുടരുമെന്ന് 65 കാരനായ ഭരണാധികാരി പ്രഖ്യാപിച്ചിരുന്നു.