വീണ്ടും സ്വർണ്ണ വേട്ട; അരക്കോടിയുടെ സ്വർണ്ണവുമായി കണ്ണൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി.
റാസൽഖൈമയിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ എത്തിയ കണ്ണൂർ ആറളം സ്വദേശി പനമ്പാൻ സഹദ്(40)നെയാണ് സ്വർണ്ണവുമായി എയർ കസ്റ്റംസ് പിടികൂടിയത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 875 ഗ്രാം തൂക്കമുള്ള 03 സ്വർണ മിശ്രിത ക്യാപ്സളുകൾ കണ്ടെടുത്തത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്.പിടികൂടിയ സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം 813 ഗ്രാം ഉണ്ടായിരുന്നതായും. വിപണി മൂല്യം 53 ലക്ഷം മതിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.