സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു
കാസർകോട്: നിയന്ത്രണം വിട്ട സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ചു പരിക്കേറ്റ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പ്രവാസിയായ മുക്കൂട് സൗത്ത് സ്വദേശി അബ്ദുൾ റഹിമാന്റെയും മിസ്രിയയുടെയും മകൻ അമീൻ (14) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കിടെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മദ്രസ വിട്ട് വീട്ടിലേക്ക് വരുന്നതിനിടയിൽ സ്കൂട്ടി മതിലിൽ ഇടിച്ചാണ് പരിക്കേറ്റത്. രാവണേശ്വരം ഗവ. ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ബിശ്റുൽ ഹാഫി.തമീം, ആയിഷ.