കാസർകോട് അക്ബർ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനായ യുവാവ് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.
കാസർകോട്: ടർഫ് മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബെദിര സ്വദേശി ഹാരിസ് (45) ആണ് മരിച്ചത്. കാസർകോട് അക്ബർ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ഉളിയത്തടുക്കയിലായിരുന്നു സംഭവം. ട്രാവൽ ഏജൻസിയിലെ ജീവനക്കാർ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളി സംഘടിപ്പിക്കുന്നതിലും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലും ഹാരിസാണ് മുന്നിലുണ്ടായിരുന്നത്. നേരത്തെ ദുബൈയിൽ സോണിക് ട്രാവൽസിലും കാസർകോട് മൗലവി ട്രാവൽസി ലും ജോലി ചെയ്തിരുന്നു. എൻഎ മുഹമ്മദിന്റെയും സുഹ്റയുടെയും മകനാണ്. ഭാര്യ: ഹസീന.