ഇറച്ചിക്കോഴിക്ക് വില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് 86 രൂപ
കാസര്‍കോട്: ഇറച്ചിക്കോഴിയുടെ വില ഇടിഞ്ഞു. കിലോയ്ക്ക് 70 രൂപയാണ് മൊത്തവ്യാപാര വില. ഇത് ഉപഭോക്താക്കളുടെ കൈയിലെത്തുമ്ബോഴേക്കും 86-90 രൂപയാകും.
ശബരിമല സീസണും ക്രിസ്മസ് നോമ്ബും മൂലം ഉപഭോഗം കുറഞ്ഞതോടെയാണ ഇറച്ചിക്കോഴി വില ഇടിഞ്ഞത്. കിലോയ്ക്ക് 122 രൂപവരെ ഉണ്ടായിരുന്നിടത്തുനിന്നാണ് വില താഴോട്ട് വന്നത്. കല്യാണ സീസണ് ചൂടുപിടിക്കാത്തതും വിലയിടിയാൻ കാരണമായതായി വ്യാപാരികള്‍ പറയുന്നു.
ഒക്ടോബറില്‍ നൂറിന് മുകളിലായിരുന്നു വില. നവംബര്‍ പകുതിയോടെയാണ് വില താഴ്ന്നുതുടങ്ങിയത്. ഡിസംബറില്‍ കിലോയ്ക്ക് 82 രൂപവരെയായി കുറഞ്ഞിരുന്നു. സ്റ്റോക്ക് കുറഞ്ഞുതുടങ്ങിയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ വില ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു. തീറ്റയ്ക്കും കുഞ്ഞിനും വില കൂടിയതിനാല്‍ ആഭ്യന്തര ഫാമുകള്‍ കോഴി വളര്‍ത്തലില്‍നിന്ന് വിട്ടുനില്‍ക്കാൻ തുടങ്ങിയിട്ടുണ്ട്.
കര്‍ണാടകയിലെ വലിയ ഫാമുകള്‍ പൂട്ടിയതിനാല്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍നിന്നാണ് കേരളത്തിലേക്ക് കോഴി കാര്യമായി എത്തുന്നത്. തമിഴ്നാട്ടില്‍ ഉത്പാദനം കൂടിയത് കോഴി വരവ് കൂടിയിട്ടുണ്ടെന്ന് ഇറച്ചിക്കോഴി വ്യാപാരികള്‍ പറയുന്നു.