കോടികളുടെ കള്ളപ്പണ ഇടപാട്; മഹാദേവ് ബെറ്റിംഗ് ആപ്പ് ഉടമകളിൽ ഒരാൾ ദുബായിൽ പിടിയിൽ
ദുബായ്:മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ ഉടമകളിൽ ഒരാളായ രവി ഉപ്പലിനെ കസ്റ്റഡിയിലെടുത്ത്
ദുബായ് പൊലീസ്. ദുബായിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലാവുന്നത്.ഇഡിയുടെ നിർദേശപ്രകാരം ഇന്റർപോൾ ഉപ്പലിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് കസ്റ്റഡിയിൽ എടുക്കാൻ കാരണം. അതേസമയം ഇഡി അധികൃതർ ഉപ്പലിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ദുബായ് പൊലീസുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഛത്തീസ്മഡ് പൊലീസിനും, മുംബൈ പൊലീസിനും പുറമേ അനിധ്യത വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കൽ കേസിലുമാണ് ഉപ്പലിനെതിരെ അന്വേഷണം നടക്കുന്നത്. 43കാരനായ രവി ഉപ്പലിനെ കഴിഞ്ഞയാഴ്ച്ച തന്നെ ദുബായ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്നാണ് സൂചന. ഉപ്പലിനും, മഹാദേവ് ആപ്പിനുമെതിരെ നേരത്തെ ഇഡി കുറ്റപത്രം തയ്യാറാക്കിയിരുന്നു. മറ്റൊരു ഉടമ സൗരഭ് ചന്ദ്രാകറും കേസ് നേരിടുന്നുണ്ട്. കള്ളപണം തടയൽ നിയമപ്രകാരം ഛത്തീസ്മഡ് കോടതിയിൽ ഇഡി നേരത്തെ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് ശേഷം ഇഡി അഭ്യർഥനകളെ തുടർന്ന് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. പസഫിക് ഓഷ്യൻ രാഷ്ട്രമായ വനോതുവിലേക്കുള്ള പാസ്പോർട്ട് ഉപ്പൽ സ്വന്തമാക്കിയിരുന്നു. ഇതോടെ ദുബായ് വിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. അതേസമയം യുഎഇയിലെ ഒരു ഓഫീസ് കേന്ദ്രമാക്കിയാണ് മഹാദേവ് ഓൺലൈൻ ആപ്പ് പ്രവർത്തിച്ചിരുന്നത്.