കർണാടക നിർമ്മിത മദ്യവുമായി യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
കാസർകോട്: കർണ്ണാടക നിർമ്മിത വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ബേള, നീർച്ചാലിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരേതനായ രാമന്റെ മകൾ എൻ.വാസന്തി (26)യെ 8.64 ലിറ്റർ കർണ്ണാടക മദ്യവുമായി കാസർകോട് റേഞ്ച് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജോസഫ് ജെയും സംഘവുമാണ് അറസ്റ്റുചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ.വി. സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്.പി നായർ. എന്നിവരും ഉണ്ടായിരുന്നു. കുമ്പള റേഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്ന കുമാറും പാർട്ടിയും ചേർന്ന് പൈവളിഗെ, ബായിക്കട്ടയിൽ നടത്തിയ റെയ്ഡിൽ കെ.രാജയെ 23 പാക്കറ്റ് മദ്യവുമായി അറസ്റ്റു ചെയ്തു. ഇരുവർക്കുമെതിരെ അബ്കാരി കേസ് എടുത്തതായി എക്സൈസ് അറിയിച്ചു.