ഓട്ടോ ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു:നിയന്ത്രണം വിട്ട റിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു നിന്നു
കാസർകോട്:ഓടി കൊണ്ടിരിക്കുന്ന ഓട്ടോയിൽ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണം വിട്ട റിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു നിന്നു. എടത്തോട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ സന്തോഷ് തോമസ് (48) ആണ് മരിച്ചത്. അതു വഴി വന്ന കാർ യാത്രക്കാരാണ് കുഴഞ്ഞുവീണ സന്തോഷിനെ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
പരേതനായ മടത്തി കുഴിഞ്ഞൂർ തോമസ് -അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റിന്റോ മക്കൾ: ഡിൽന്ന (നേഴ്സിങ് വിദ്യാർത്ഥി, മംഗളുരു) അഭിഷിത്ത്.