എം.ഡി.എം.എ യുമായി കാസർകോട് സ്വദേശി പിടിയിൽ;അറസ്റ്റിലായത് മുൻ കൊലക്കേസ് പ്രതി
കൊച്ചി: കളമശേരിയിൽ എംഡിഎംയുമായി കാസർഗോഡ് സ്വദേശിയായ യുവാവിനെ കൊച്ചി സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ.അക്ബറിൻ്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വഡും കളമശേരി പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. കാസർഗോഡ് റഹില മൻസിലിൽ മുഹമ്മദ് ഹുസൈൻ (26) നെയാണ് 9.33 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കലൂരിൽ 2022 ൽ നടന്ന കൊലപാതക കേസിലെ നാലാം പ്രതികൂടിയാണ് പിടിയിലായ മുഹമ്മദ് ഹുസൈൻ.