ചട്ടഞ്ചാലിൽ യുവ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു
കാസർകോട്: കടയടക്കാനുള്ള ഒരുക്കത്തിനിടെ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു. ചട്ടഞ്ചാൽ പഴയ ട്രഷറി ഓഫീസ് കെട്ടിടത്തിനു സമീപത്തെ ബി.എം ട്രേഡിംഗ് ഉടമ ബി.എം റിയാസ്കൊവ്വൽ റിയാസ് -39) ആണ് മരിച്ചത്. കട അടക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടയിൽ കുഴഞ്ഞു വീണ റിയാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാഹിൻ ഹാജി- അസ്മാബി ദമ്പതികളുടെ മകനാണ്. ഭാര്യ: നാസിയ. മക്കൾ: ഫലാഹ്. ഹിഷ നഫീസ.സഹോദരങ്ങൾ: ഇർഷാദ്, റിസാന. ഫാത്തിമ, റിസ്വാന. ഖബറടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അമ്പത്തഞ്ചാം മൈൽ മസ്ജിദ് അങ്കണത്തിൽ നടന്നു. റിയാസിനോടുള്ള ആദരസൂചകമായി ചട്ടഞ്ചാലിൽ വ്യാപാരികൾ ഹർത്താൽ ആചരിക്കുകയാണ്.