ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശി അബുദാബിയിൽ മരിച്ചു
അബുദാബി: അബുദാബിയിൽ ജോലി ചെയ്തു വരികയായിരുന്ന കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഷിറിയ കുന്നിൽ സ്വദേശി എകെവി മൻസിലിലെ മുഹമ്മദ് മൊയ്തീൻ ഖാദർ(64) ആണ് മരിച്ചത്. കുടുംബസമേതം ഉംറ നിർവഹിച്ചു അബുദാബിയിൽ മടങ്ങിയെത്തിയ മുഹമ്മദ് മൊയ്തീൻ ഖാദർ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മൃതദേഹം അബുദാബിയിൽ തന്നെ ഖബറടക്കം ചെയ്തു.
ബീഫാത്തിമയാണ് ഭാര്യ. മക്കൾ: ആയിഷ, താഹിറ, ഫൈസൽ(അബുദാബി), സൗദ. മരുമക്കൾ: ലത്തീഫ് ഹൊസങ്കടി. റഹീം മുഗു. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, നഫീസ.