മതപണ്ടിതൻമാർ ഇസ്ലാമിൻ്റ മതിൽ കെട്ടുകളും അതിർവരമ്പുകളും സംരക്ഷിക്കുന്നവരാവണം
പേരോട് ഉസ്താത്’ മജ്ലിസ് വെൻ്റിനം ജൂബിലി സമാപിച്ചു
പുതിയ കലത്തെ മത പണ്ടിതൻമാർ ഇസ് ലാമിൻ്റ അതിർവരമ്പുകളും മതിൽ കെട്ടുകളും തകർക്കുന്നവരല്ല സംരക്കിക്കുന്നവരാവുകയാണ് വേണ്ടതെന്ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹിമാൻ സഖാഫി അഭിപ്രായപ്പെട്ടു.ആദൂർ മഞ്ഞം പാറമജ് ലിസിൻ്റെ വെൻറിനം ജൂബിലിയുടെ ഭാഗമായി മതപ്രഭാഷണം നടത്തുകയായിരുന്നു പേരോടു ഉസ്താത്.
മതരംഗത്ത് പ്രബോധനത്തിന് അർഹരായവർ എന്ന് പറയപ്പെടുന്നവർ ഇസ്ലാമിക ശരീഅത്തിൻ്റെ വിധിവിലക്കുകൾ പരസ്യമായി കൂട്ടം കൂടി ലംഗിച്ചു കൊണ്ട് വിശ്വാസികള ഒന്നടങ്കം വെല്ലുവിളിക്കുന്ന തരത്തിൽ ആ മതിൽ ഞങ്ങൾ തകർത്തു എന്ന് പറയുന്നത് അനീതിയാണന്നും അത് അംഗീകരിക്കാനാവില്ലന്നും അദ്ദേനം പറത്തു. അത്തരം ഒരു വിഭാഗത്തെ വാർത്തെടുത്തത് കൊണ്ട് സമുദായത്തിനും സമൂഹത്തിനും ഒരു ഉപകാരവുമില്ലന്ന് അവരെ ഒരുക്കി തയ്യാറാക്കുന്നവർ കൂടി മനസ്സിലാക്കണമെന്നും ഉസ്താത് പറഞ്ഞു.
സയ്യിദ് അശ്റഫ് സഖാഫ് തങ്ങൾ അദ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലം പാടി അബ്ദുൽ ഖാദിർ സഅദി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, റഫീഖ് സഅദി ദേലംപാടി, സയ്യിദ് ജലാൽ തങ്ങൾ നാസർ ഹാജിപള്ളങ്കോട്, അച്ചു നായ മാർ മൂല തുടങ്ങിയവർ സംസാരിച്ചു. വെൻ്റിനം ജൂബിലി സപ്ലിമെൻ്റ് നാസർ ഹാജിക്ക് നൽകി പേരോട് അബ്ദുൽ റഹിമാൻ സഖാഫി പ്രകാശനം ചെയ്തു.ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തോടെ പരിപാടി സമാപിച്ചത്.
സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ,കൂറ്റമ്പാറ അബ്ദുൽ റഹിമാൻ ദാരിമി,മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി,എൻഎ നെല്ലിക്കുന്ന് എം എൽ എ, സി എച്ച് കുഞ്ഞമ്പു എം എൽ എ തുടങ്ങിയവർ സംബന്ധിക്കും.
ഡിസംബർ 8, 9, 10 തിയ്യതികളിലായി നടന്ന വെൻറിനം ജൂബിലി ആഘോഷം പൊതുസമ്മേളനത്തോടെ സമാപിച്ചു. ശറഫുസ്സാദാത്ത് സയ്യിദ് അശ്റഫ് സഖാഫ് തങ്ങൾ അദ്യക്ഷത വഹിച്ചു.
സമ്മേളനം ഹസൻ അഹ്ദൽ തങ്ങൾ ഉൽഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ ഖുർആൻ മനപ്പാഠമാക്കിയ ഹാഫിളു കൾക്കുള്ള സനദ് വിതരണം നടത്തി ചെയ്തുമുഹമ്മദലി സഖാഫി തൃക്കരിപ്പൂർ സനദ് ദാന പ്രസംഗം നടത്തി ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ഇമ്പിച്ചി തങ്ങൾ,
സയ്യിദ് കണ്ണവം തങ്ങൾ, സയ്യിദ് മുസ്തഫ തങ്ങൾ, സയ്യിദ് ജലാൽ തങ്ങൾ,കൂറ്റമ്പാറ അബ്ദുൽ റഹിമാൻ ദാരിമി, മജീദ് അഹ്സനി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, റഫീഖ് സഅദി ,കരീം മാസ്റ്റർ, യൂസുഫ് സഖാഫി ആദൂർ
എ കെ അബ്ദുൽ റഹിമാൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.കെല്ലംപാടി അബ്ദുൽ ഖാദിർ സഅദി സ്വാഗതവും ഹനീഫ് സഅദി നന്ദിയും പറഞ്ഞു.