യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നടുറോഡിൽ; അപകടക്കെണിയൊരുക്കി സ്വകാര്യ ബസുകൾ
കോഴിക്കോട്: ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി സ്വകാര്യ ബസുകൾ. അപകടം ക്ഷണിച്ചുവരുത്തും വിധം നടുറോഡിലാണ് പല ബസുകളും നിര്‍ത്തുന്നത്. പേടിയോടെയാണ് ബസുകളില്‍ കയറിയിറങ്ങുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ബസുകള്‍ യാത്രക്കാരെ കയറ്റുന്നതു ഇറക്കുന്നതും സുരക്ഷിതമല്ലെന്നാണ് മീഡിയവണിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. നടുറോഡില്‍ അപകടകരമാം വിധം നിര്‍ത്തിയാണ് പല ബസുകളും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.
യാത്രക്കാരെ ഇറക്കുന്നത് നടുറോഡില്‍. ബസില്‍ കയറിപ്പറ്റാൻ നടുറോഡിലേക്ക് ഇങ്ങനെ ഓടണം. പിന്നില്‍ നിന്ന് വാഹനങ്ങള്‍ വരുമോയെന്ന പേടിയോടെയാണ് ഈ സാഹസം.അവർക്ക് തീരെ സമയമില്ലെന്നാണ് പറയുന്നത്. ബസ് നടുറോഡിൽ നിർത്തുമ്പോൾ പലരും ഓടിക്കയറുകയാണെന്നും യാത്രക്കാര്‍ പറയുന്നു. ബസ് സ്റ്റോപുകളില്‍ ഒതുക്കി നിര്‍ത്തിയാല്‍ പിന്നിലെ വാഹനങ്ങള്‍ മറികടക്കും. അത് തടയാനാണ് ബസുകള്‍ നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും..