കാറിൽനിന്ന് പിടിച്ചത് 250 ഗ്രാമിലേറെ എം.ഡി.എം.എ; കോഴിക്കോട്ട് അറസ്റ്റിലായത് പ്രധാന മൊത്തക്കച്ചവടക്കാരന്
കോഴിക്കോട്: കാറില്‍ കടത്തിയ എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയില്‍. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് കോഴിക്കോട് വെള്ളലശ്ശേരിയില്നിന്ന് എക്സൈസ് പിടികൂടിയത്. ഇയാളില്‍നിന്ന് 250 ഗ്രാമിലേറെ എം.ഡി.എം.എ. മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍നിന്നാണ് ഷറഫുദ്ദീന് മയക്കുമരുന്ന് കൊണ്ടുവന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എം.ഡി.എം.എ. മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണ് ഇയാളെന്നും എക്സൈസ് പറഞ്ഞു. പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാനായി സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതായും എക്സൈസ് അറിയിച്ചു.