രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. 2024 മാര്‍ച്ച് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഉള്ളിയുടെയും സവാളയുടെയും കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചത്.
ഉള്ളിയുടെ വില കൂടിയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ അത് പ്രതികൂലമായി ബാധിച്ചേക്കും. ഇത് മുന്നില്‍ക്കണ്ടാണ് കയറ്റുമതി താത്കാലികമായി നിര്‍ത്തലാക്കിയത്. പഞ്ചാസാരയുടെ കയറ്റുമതിയും നിരോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.