മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ സ്കൂളുകള്‍ക്ക് ഉള്‍പ്പെടെ 12ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടമാർ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (വാര്‍ഡ് 18), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (വാര്‍ഡ് 15), ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (വാര്‍ഡ് 20), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (വാര്‍ഡ് 08) വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 12ന് വാര്‍ഡ് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന കടത്തൂര്‍ കിഴക്ക്, മയ്യത്തുംകര, വിലങ്ങറ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 11, 12 തീയതികളിലും അവധി ആയിരിക്കും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 12ന് വാര്‍ഡിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്‍ ചാര്‍ജ് അനില്‍ ജോസ് അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 11, 12 തീയതികളിലും, വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 13നും പ്രാദേശിക അവധി ആയിരിക്കും.
കോഴിക്കോട് ജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് (ചല്ലിവയൽ), മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് (പാറമ്മൽ) എന്നിവിടങ്ങളിൽ ഡിസംബർ 12ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആ വാർഡിന്റെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.