വീണ്ടും സ്വർണ്ണ വേട്ട; ഒന്നര കിലോ സ്വർണ്ണവുമായി രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം സ്വർണ്ണം
കസ്റ്റംസ് പിടികൂടി. ഒന്നാമത്തെ കേസിൽ ഇൻഡിഗോ വിമാനത്തിൽ ദമാമിൽ നിന്ന് എത്തിയ
പാലക്കാട് കോട്ടോപ്പാടം സ്വദേശി ചെമ്പൻകുന്നൻ അകിൽ റഫാൻ (30) നെയാണ് കസ്റ്റംസ്
പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച 638 ഗ്രാം ഭാരമുള്ള 02 സ്വർണ
മിശ്രിത ക്യാപ്സളുകൾ കണ്ടെടുത്തു. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ട് വന്നത്.
പിടിച്ചെടുത്ത സ്വർണ്ണം വേർതിരിച്ച ശേഷം 574 ഗ്രാം തൂക്കം വരും. ഏകദേശം 34 ലക്ഷം രൂപ
സ്വർണ്ണത്തിന് വില മതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. രണ്ടാമത്തെ സംഭവത്തിൽ എയർഇന്ത്യ
ഫ്ലൈറ്റിൽ ഷാർജയിൽ നിന്ന് വന്ന കോഴിക്കോട് കിഴക്കോത്ത് തലപ്പാടിക്കൽ മുഹമ്മദ് ത്വയ്യിബ്
(27) നെയാണ് കസ്റ്റംസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച
നിലയിൽ 902 ഗ്രാം തൂക്കമുള്ള 03 സ്വർണ ക്യാപ്സ്യൂളുകളാണ് കണ്ടെടുത്തത്. വേർതിരിച്ചെടുത്ത
ശേഷം സ്വർണ്ണത്തിന്റെ തൂക്കം 811 ഗ്രാം വരുമെന്നും 49 ലക്ഷം വില മതിക്കുന്നതാണ് സ്വർണ്ണ
മെന്നും കസ്റ്റംസ് അറിയിച്ചു.