കോഴിക്കോട് : ഫാഷിസ്റ്റുകള്ക്കുമുന്നില് അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് തയാറെല്ലന്ന് സിനിമ നടന് മാമുക്കോയ. ജീവനെ ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകള്‍ക്കൊപ്പം നിലകൊള്ളുന്നത്. എതിര്‍പ്പ് രേഖപ്പെടുത്തുന്ന കലാകാരന്മാരെയും എഴുത്തുകാരെയും ഫാഷിസ്റ്റുകള്‍ െകാല്ലുകയാണ്. എനിക്കും ചില്ലറ ഭീഷണികളുണ്ടായിട്ടുണ്ട്. എന്നാല്‍, അത്തരം ഭീഷണികള്‍ക്കുമുന്നില്‍ മുട്ടുമടക്കിെല്ലന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ശാഹീന്‍ ബാഗ് സ്ക്വയറില്‍ സംസാരിക്കുകയായിരുന്നു അേദഹം.
പൗരത്വ വിഷയത്തില്‍ കേരള ജനതയെ മോദിക്ക് ഒറ്റുകൊടുത്തയാളാണ് പിണറായി വിജയനെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു.