വസ്ത്ര വ്യാപാരികളെന്ന വ്യാജേന ലഹരി വിൽപ്പന;കാസർകോട് സ്വദേശികൾ പിടിയിൽ
കൊച്ചി:വസ്ത്ര വ്യാപാരികളെന്ന വ്യാജേന നഗരത്തിൽ ലഹരി വില്പന നടത്തിവന്നിരുന്ന
യുവാക്കളെ പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശികളായ കെ.പി.ഷഹിദ് (23), അഹമ്മദ്
റാഷിദ് (27), സി.എം. നിസാമുദ്ദീൻ (23) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വസ്ത്ര വ്യാപാരം എന്ന വ്യാജേന മൂവരും എംഡിഎംഎയാണ് വിറ്റിരുന്നത്.
രഹസ്യ വിവരത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും നോർത്തിലെ ഉഡുപ്പി ലോഡ്മിൽ നടത്തിയ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. വില്പനയ്ക്കായി ബാഗുകളിലും പഴ്സിലുമായി സൂക്ഷിച്ചിരിന്ന 7.6 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.