പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ
കാസർകോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്റസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കുമ്പള കിദൂർ ബജ്പേ കടവ് സ്വദേശി അബ്ദുൽ ഹമീദി(44)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. ഒരാഴ്ച മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ സംഭവം ആരായുകയായിരുന്നു. അപ്പോഴാണ് പെൺകുട്ടി പീഡനശ്രമ വിവരം പുറത്തുപറഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിനും പള്ളിക്കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്തതോടെ മദ്റസയിലെ ജോലിയിൽ നിന്നും ഇയാളെ പുറത്താക്കി. അറസ്റ്റിലായ പ്രതിയെ കാസർകോട് കോടതയിൽ ഹാജരാക്കി റിമാന്റുചെയ്തു.