പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പനവല്ലി ചെമ്പകമൂല സ്വദേശി കോട്ടക്കുന്ന് ഹൗസിൽ മുഹമ്മദ് ആബിദ് (23) ആണ് അറസ്റ്റിൽ ആയത്. സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ വിദ്യാർഥിനി കൗൺസിലറോട് പീഡന കാര്യം വെളിപ്പെടുത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.
വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻ ചാർജ് മാനന്തവാടി സി.ഐ. അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ വെള്ളമുണ്ട സ്റ്റേഷനിലെ എസ്.ഐ. മുരളീധരൻ സീനിയർ പോലീസ് ഓഫീസർമാരായ ഷംസുദ്ദീൻ, ബാബു. അനസ് നൗഷാദ്. ഷിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു