മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന് മരിച്ചു
മാവേലിക്കര: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന് മരിച്ചു. പാലക്കാട് പുതുക്കോട് തെക്കേപൊറ്റ ഇരട്ടക്കുളമ്പില്‍ വിജീഷിന്റെയും തഴക്കര എട്ടാംവാര്‍ഡില്‍ മാങ്കാംകുഴി മലയില്‍ പടീറ്റതില്‍ ദിവ്യയുടെയും ഇരട്ടക്കുഞ്ഞുങ്ങളിലെ മകന് വൈഷ്ണവ് ആണ് മരിച്ചത്.
ദിവ്യയുടെ മാങ്കാംകുഴിയിലെ വീട്ടില്‍ വെള്ളി രാവിലെയാണ് സംഭവം. കുഞ്ഞിന് കഴിക്കാന്‍ കൊടുത്ത മുറുക്ക് തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വൈഷ്ണവിന്റെ സഹോദരി വൈഗ.ദിവ്യയുടെ അച്ഛന് മോഹന്‍ദാസ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. അമ്മ പ്രസന്ന അര്‍ബുദ രോഗിയാണ്.