വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
മുംബൈ: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വീല വീണ്ടും കൂട്ടി എണ്ണ കമ്ബനികള്‍. സിലിണ്ടര്‍ ഒന്നി് 21 രൂപയാണ് വര്‍ധിപ്പിച്ചത്.
ഡിസംബര്‍ ഒന്ന് മുതല്‍ വില വര്‍ധന നിലവില്‍ വരും.
അതേസമയം, ഗാര്‍ഹിക പാചകവാതക വിലയില്‍ കമ്ബനികള്‍ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോ ഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറിന് 903 രൂപയാണ് വില. വാണിജ്യ പാചകവാതക സിലിണ്ടറിന് 1796 രൂപ മുതല്‍ 1968 രൂപ വരെ വിവിധ നഗരങ്ങളില്‍ വില വരും.
വിമാന ഇന്ധനത്തിന്റെ വിലയിലും കമ്ബനികള്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിമാന ഇന്ധനമായ എവിയേഷൻ ടര്‍ബൈൻ ഫ്യൂവല്‍(എ.ടി.എഫ്)ന്റെ വില 4.6 ശതമാനമാണ് കുറച്ചത്. ഇതോടെ എ.ടി.എഫിന്റെ വില കിലോ ലിറ്ററിന് 1,06,155.67 രൂപയായി കുറഞ്ഞു. നേരത്തെ 1,11,344.92 രൂപയായിരുന്നു എ.ടി.എഫിന്റെ വില.