ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഉള്‍പ്പെടെ
മൂന്ന് പോക്സോ കേസുകളില്‍ 25 കാരനായ പ്രതിക്ക് കോടതി 189 കൊല്ലം തടവ് ശിക്ഷ വിധിച്ചു.
കാഞ്ഞങ്ങാട് :ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഉള്‍പ്പെടെ
മൂന്ന് പോക്സോ കേസുകളില്‍ 25 കാരനായ പ്രതിക്ക് കോടതി 189 കൊല്ലം തടവ് ശിക്ഷ വിധിച്ചു.കഴിഞ്ഞ മാസം അടൂറിൽ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 100 വർഷം ശിക്ഷ ലഭിച്ച പ്രതിക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു പോക്സോ കേസിൽ 104 വർഷം തടവ് ശിക്ഷ ലഭിച്ചതെന്ന് പിന്നലെയാണ് ഒരേ വ്യക്തിക്ക് തന്നെ മൂന്ന് വ്യത്യസ്ത കേസുകളിൽ വലിയ തടവ് ശിക്ഷ ലഭിക്കുന്നത് .ബളാല്‍ അരിങ്കല്ലിലെ താഴത്ത് വീട്ടില്‍ ടി.ജി. സുധീഷ് എന്ന പാപ്പുവിനെ (25വയസ്സ്)യാണ് ഹോസ്ദുര്ഗ്കോടതി
ശിക്ഷിച്ചത്. ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസുകളിലാണ് ശിക്ഷ. മൂന്ന് കേസുകളിലും ഒരേ ദിവസം ഒരേ കോടതി വിധി പറയുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 19 വര്‍ഷം തടവും 45000രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും ശിക്ഷയും വിധിച്ചു. .22 ആഗസ്റ്റ് 6 ന് 11മണിക്കാണ് കേസിനാസ്പദമായ സംഭവം.14 വയസ്സുള്ള ആണ് കുട്ടിയെ യാണ് സുധീഷ് പീഡിപ്പിച്ചത് . പോക്സോ ആക്ട് പ്രകാരവും,ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരവുമാണ്ശിക്ഷ വിധിച്ചത്. ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സി. സുരേഷ്കുമാറാണ് ഈ കേസില്‍ ഉള്‍പെടെ മൂന്ന് കേസുകളിലും ഇന്ന് ശിക്ഷ വിധിച്ചത്.കുട്ടി ഫുട്ബോള്‍ കളി കഴിഞ്ഞ് റോഡില്‍ കൂടി വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നു പോകവെ പ്രതി സ്കൂട്ടറില്‍ കയറ്റി ഫോറസ്റ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ തല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധിയുണ്ടായത്.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവില്‍ ഓഫീസര്‍ സരിത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി . വെള്ളരിക്കുണ്ട് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.പി.വിജയ കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് കേസുകളിലുംഅന്വേഷണം നടത്തി കോടതിയില്‍ കുറ്റപ ത്രം സമര്‍പ്പിച്ചത് പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന് മൂന്ന് കേസുകളിലും ഹാജരായി.പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മറ്റൊരു
കേസ്സിലാന് പ്രതിയെ 96 വര്‍ഷം തടവിനും 215000രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍1വര്‍ഷവും 9 മാസം അധിക തടവിനും ശിക്ഷ അനുഭവിക്കണം.2019 വര്‍ഷത്തില്‍ 12വയസ്സ് കാരനെ പീഡിപ്പിച്ച കേസിലാണ് സുധീഷിനെ ശിക്ഷിച്ചത്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പീഡിപ്പിച്ച കേസിലാണ് വിധി.കുട്ടിയുടെയും പ്രതിയുടെയും വീട്ടില്‍ വച്ച് പല തവണ പ്രകൃതി വിരുദ്ധ ലൈംഗീക അതിക്രമത്തിനു വിധേയമാക്കുകയും സംഭവം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി.വെള്ളരിക്കുണ്ട് പോലീസ് ആണ് കേസെടുത്തത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സില്‍ 74 വര്‍ഷം തടവ് ശിക്ഷയാണ് പ്രതിക്കെതിരെ വിധിച്ചത്.145000 രൂപ പിഴയും ,പിഴയും അടക്കണം.പിഴ അടച്ചില്ലെങ്കില്‍ 13മാസം അധിക തടവിനും ശിക്ഷ വിധിച്ചു.2021-22 വര്‍ഷത്തില്‍ 7 വയസ് പ്രായമുള്ള പെണ് കുട്ടിയെ പീഡിപ്പിച്ച കേസിലാണ് സുധീഷിനെ ശിക്ഷിച്ചത്.അധ്യയന സമയത്ത് പെണ്‍കുട്ടിയെ കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പ്രതിയുടെ വീട്ടില്‍ വച്ച് പല ദിവസങ്ങളി ബലാല്‍സംഗം ചെയ്തു. പിന്നീട്
ജലനിധി പമ്പ് ഹൗസിന് ഉള്ളില്‍ വെച്ചും ഫോറസ്റ്റിനടുത്തുവെച്ചും പെണ്‍കുട്ടിയെ പലതവണ ലൈംഗിക അതിക്രമത്തിന് വിധേയമാക്കി. പീഡനവിവരം വീട്ടുകാരോട് പറഞ്ഞാല്‍ കൊല്ലും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലാണ് ഈ കേസും റജിസ്ട്രര്‍ ചെയ്തത്.