യുവാവിനെ ഹോസ്റ്റൽ മുറിയിൽ കുത്തിക്കൊന്നു, സ്വവർഗ പങ്കാളി ഓടി രക്ഷപ്പെട്ടു; കൃത്യത്തിന് പിന്നിൽ പുതിയ പ്രണയ ബന്ധത്തെച്ചൊല്ലി തർക്കമെന്ന് പൊലീസ്
മുംബയ്: യുവാവിനെ ഹോസ്റ്റൽ മുറിയിൽ കുത്തിക്കൊന്ന സംഭവത്തിൽ സ്വവർഗ പങ്കാളിക്കായി തെരച്ചിൽ. മഹാരാഷ്ട്രയിലെ വഘോളിയിലെ ഒരു കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഇരുപത്തിയൊന്നുകാരനായ ബിബിഎ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
പുതിയ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഒരു ഹോസ്റ്റൽ മുറിയിലാണ് കഴിഞ്ഞിരുന്നത്. നിലവിളി കേട്ട് ഹോസ്റ്റലിലെ മറ്റ് താമസക്കാർ ഓടിയെത്തിയപ്പോഴാണ് യുവാവിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.
കൃത്യം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും, കൊലക്കുറ്റത്തിനാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.