മൊബൈലിൽ സംസാരിച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
കാസർകോട്: മൊബൈൽ ഫോണിലൂടെ സംസാരിച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. രാവണീശ്വരം കൊട്ടിലങ്ങാട് ചാലിയൻ വളപ്പിൽ സുധാകരനെയാണ് (33) പള്ളിക്കര റെയിൽവെ മേൽപ്പാലത്തിന് സമീപത്തെ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ട്രാക്കിന് സമീപത്തു നിന്ന് മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കെ ട്രെയിൻ ഇടിക്കുകയായിരുന്നു. യുവാവിന്റെ ബൈക്ക് താക്കോൽ അടക്കം റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. ഇലക്ട്രിക്കൽ തൊഴിലാളിയാണ് മരിച്ച സുധാകരൻ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. രാധാമണിയുടെയും പരേതനായ അമ്പൂഞ്ഞിയുടെയും മകനാണ്. സുധീരൻ സഹോദരനാണ്.