“സൂഫിയാനാ കലാം” യുഎഇ ചാപ്റ്റർ ബ്രോഷർ പ്രകാശനം ബുർജ് അൽ അറബിൽ വെച്ച് ഇഖ്ബാൽ ഹത്ബൂർ നിർവ്വഹിച്ചു.
കോലായ് കാസർഗോഡ് “സൂഫിയാനാ കലാം” എന്ന പേരിൽ ഡിസം:31ന് സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സമീർ ബിൻസി ടീമിൻ്റെ സംഗീത സദസ്സിൻ്റെ യുഎഇചാപ്റ്റർ ബ്രോഷർ പ്രകാശനം ഇഖ്ബാൽ ഹത്ബൂർ ഹിറ്റ് എഫ്എം ആർ ജെ അഫ്രാസിന് നൽകി നിർവ്വഹിച്ചു.
ദുബായ് ബുർജ് അൽ അറബിൽ വെച്ചു നടന്ന പരിപാടിയിൽ ബ്ലോഗർ വാഹിദ് ദുബായ്, മനാഫ് കുന്നിൽ, ശാഹിദ് മാണിക്കോത്ത്, നിഹാൽ നാദാപുരം, അരുൺ, അബ്ദുൽ മജീദ്, മൻസൂർ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു..